അനധികൃതമായി രൂപമാറ്റംവരുത്തുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. ശബരിമല തീര്‍ഥാടനകാലത്ത് അപകടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇതുസംബന്ധിച്ച് ആര്.ടി.ഒ.മാര്‍ക്കും ജോയന്റ് ആര്.ടി.ഒ.മാര്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്കി. നടപടിയെടുത്തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശമുണ്ട്.
രൂപമാറ്റംവരുത്തുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ പലതവണ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അതില്‍ വീഴ്ചവരുത്തിയതിനാല്‍ ശബരിമല മണ്ഡലകാലത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍ ഹൈക്കോടതി വീണ്ടും നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മോട്ടോര്‍വാഹനവകുപ്പ് നടപടി കര്‍ശനമാക്കുന്നത്.
കമ്പനി നിര്‍മിച്ചുനല്‍കിയതിനുപുറമേ, ഡ്രൈവറുടെ കാഴ്ച മറയ്ക്കുംവിധം വാഹനത്തിനുള്ളിലും പുറത്തുമുള്ള ലൈറ്റുകളും മറ്റും രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഒരോ രൂപമാറ്റത്തിനും 5000 രൂപ പിഴചുമത്താനാണ് കോടതിയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക