എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, അലച്ചിൽ ഇവ കാണുന്നു.
ഇടവം: കാര്യവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മിഥുനം: കാര്യതടസ്സം, നഷ്ടം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, അലച്ചിൽ ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, അംഗീകാരം, ശത്രുക്ഷയം, ഉത്സാഹം, പ്രവർത്തനവിജയം, സന്തോഷം ഇവ കാണുന്നു.
ചിങ്ങം: കാര്യവിജയം, ശത്രുക്ഷയം, സുഹൃദ്സമാഗമം, തൊഴിൽ ലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കന്നി: കാര്യപരാജയം, നഷ്ടം, അപകടഭീതി, അഭിമാനക്ഷതം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം.
തുലാം: കാര്യപരാജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, നിയമവിജയം ഇവ കാണുന്നു.
വൃശ്ചികം: കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, ശത്രുശല്യം, ഇച്ഛാഭംഗം, യാത്രാതടസ്സം ഇവ കാണുന്നു.
ധനു: കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു.
മകരം: കാര്യവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കുംഭം: കാര്യതടസ്സം, മനഃപ്രയാസം, നഷ്ടം, ധനതടസ്സം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു.
മീനം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക