വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രദ്ധ ഗോകുൽ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ഡാൻസ് പാർട്ടിയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കൂകിപ്പായും തീവണ്ടി പോലെ’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. വി3കെ സംഗീത സംവിധാനം ചെയ്ത ഈ പാട്ട് പാടിയത് ജാസി ഗിഫ്റ്റ്, മോഹ, വി3കെ എന്നിവർ ചേർന്നാണ്.
ഗാനരചന എ. കെ മേനൻ, സോഹൻ സീനുലാൽ എന്നിവർ ആണ്. ചിത്രത്തിലെ നാലാമത്തെ ഗാനം ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. ആദ്യ മൂന്ന് ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ സംവിധാനം ചെയ്ത് റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിച്ചത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി, പ്രയാഗ മാർട്ടിൻ,ലെന ശ്രദ്ധ ഗോകുൽ, ഫക്രു, സാജു നവോദയ പ്രീതി രാജേന്ദ്രൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാഹുൽ രാജ് ഈണം നൽകിയ നാല് പാട്ടുകളും , ബിജിബാൽ സംഗീതം നൽകിയ ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്. ഡിസംബറിൽ ഡാൻസ്പാർട്ടി തീയ്യേറ്ററുകളിലേക്ക് എത്തും.
ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക