ഫഹദ് ഫാസിൽ നായകനായി എത്തിയ ധൂമം ഒടിടി റിലീസിനെത്തി. ആപ്പിൾ ടിവിയിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ് നടന്നിരിക്കുന്നത്. നേരത്തെ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കെജിഎഫ്, കെജിഎഫ്2, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ അരങ്ങേറ്റ മലയാള ചിത്രമാണ് ധൂമം. ഈ വർഷം ജൂണിലാണ് ചിത്രം തിയറ്ററിൽ എത്തിയത്.
ഫഹദ് ഫാസിലിന് പുറമെ അപർണ ബാലമുരളിയും റോഷൻ മാത്യുവും, വിനീതും അണിനിരന്ന ത്രില്ലർ ചിത്രം മോളിവുഡ് ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.
ഹിന്ദിയിലാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് സംപ്രേഷണം നടന്നത്. ഒക്ടോബർ രണ്ടിന് സോണി മാക്സ് ടെലിവിഷൻ ചാനലിൽ വോൾഡ് ടിവി റിലീസായിട്ടാണ് ധൂമം സംപ്രേഷണം ചെയ്തത്.
കന്നഡ സംവിധായകൻ പവൻ കുമാറാണ് ധൂമം സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമാണ് ‘ധൂമം’. കന്നഡയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പവൻകുമാർ. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക