പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ബൈക്ക് ട്രിപ്പ് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ദീര്‍ഘദൂര യാത്രകള്‍ക്ക് ബൈക്ക് ട്രിപ്പുകള്‍ തിരഞ്ഞെടുക്കുന്നവരുമുണ്ട്. അത്തരം ബൈക്ക് ട്രിപ്പുകള്‍ക്ക് അനുയോജ്യമായ നിരവധി സ്ഥലങ്ങളാണ് ഇന്ത്യയിലുള്ളത്. മഞ്ഞുമൂടിയ താഴ്വരകളും കൊടുമുടികളും ധാരാളമുള്ള മണാലി- ലേ താഴ്വരയിലൂടെയുള്ള ബൈക്ക് ട്രിപ്പ് പലരുടെയും സ്വപ്നമാണ്. ബൈക്ക് യാത്രയ്ക്ക് അനുയോജ്യമായ റൂട്ടാണിത്.
സാഹസികത ഇഷ്ടമുള്ളവര്‍ക്ക് പര്‍വതങ്ങള്‍, പുരാതന ആശ്രമങ്ങള്‍ എന്നിവകൊണ്ട് നിറഞ്ഞ ഹിമാചലിലെ പരുക്കന്‍ ഭൂപ്രദേശമായ സ്പിതി താഴ്വരയിലൂടെയുള്ള യാത്ര മനോഹരമാണ്. അതിമനോഹരമായ ബീച്ചുകള്‍, സമൃദ്ധമായ പച്ചപ്പ്, ചരിത്രപ്രാധാന്യമുള്ള കോട്ടകള്‍ എന്നിവയുള്ള മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തീരപ്രദേശത്തുകൂടി ബൈക്ക് യാത്രയ്ക്ക് പോകാം.
മനോഹരമായ ബീച്ചുകളും പുരാതന ക്ഷേത്രങ്ങളും, യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ മഹാബലിപുരത്തിന്റെ ഭംഗിയും ആസ്വദിച്ചുള്ള ബൈക്ക് യാത്രയും അതിമനോഹരമാണ്. ഗുവാഹത്തി മുതല്‍ തവാങ് വരെ ബൈക്ക് ട്രിപ്പ് പോകുന്നതും നല്ലതാണ്. അസമിലൂടെയും അരുണാചല്‍ പ്രദേശിലൂടെയും പ്രകൃതിഭംഗിയും ഇടതൂര്‍ന്ന വനങ്ങളും ആസ്വദിച്ച് പോകാവുന്നതാണ്.
മൗണ്ട് അബു, ഉദയ്പൂര്‍, രണ്‍തംബോര്‍ ദേശീയോദ്യാനം എന്നിവയുള്‍പ്പെടുന്ന ആരവല്ലി പര്‍വതനിരകള്‍ ബൈക്ക് യാത്രികരുടെ പ്രിയപ്പെട്ട റൂട്ടാണ്. രാമേശ്വരത്ത് നിന്ന് പാമ്പന്‍ ദ്വീപിലേക്ക് ആകര്‍ഷകമായൊരു ബൈക്ക് സവാരി. മനോഹരമായ ബീച്ചുകളും, മത്സ്യബന്ധന ഗ്രാമങ്ങളും കാണാം. കടല്‍ വിഭവങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക