ഡല്‍ഹി: കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. ഉച്ചയോടെ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി എത്തുന്നത്. അഞ്ചാമത് ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിവല്‍ ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി ഉച്ചയ്ക്ക് രണ്ടിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അഞ്ചാമത് ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 3.40ന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക എയര്‍ഫോഴ്സ് വിമാനത്തില്‍ തിരികെ മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക