കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരി. ഇവരുടെ ശബ്ദം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തിരിച്ചറിഞ്ഞു.
രണ്ടു തവണയായി ആണ് ഇവർ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. ആദ്യത്തെ തവണ വിളിച്ചപ്പോൾ അഞ്ചു ലക്ഷം രൂപയും രണ്ടാമത്തെ തവണ മോചനദ്രവ്യം പത്തു ലക്ഷമായും ഉയർത്തിയുമായിരുന്നു അനിതയുടെ ഫോൺകോൾ. കേസിൽ പത്മകുമാറും ഭാര്യ അനിതകുമാരി, മകൾ അനുപമ കുടുംബവും പൊലീസ് കസ്റ്റഡിയിലാണ്. കാറും ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
ആറുവയസുകാരിയെ താനും കുടുംബവും തട്ടിക്കൊണ്ടുപോകാൻ കാരണം തന്റെ സാമ്പത്തിക പ്രശ്നങ്ങളെന്ന് പ്രതി പത്മകുമാറിന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക