ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. പത്മകുമാർ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകൾ അനുപമ മൂന്നാം പ്രതി എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും എന്നാണ് പുറത്തു വരുന്ന വിവരം.
കുട്ടിയുമായി ആശാമം മൈതാനത്ത് ഓട്ടോയിൽ വന്നത് പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരി ആണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ചിന്നക്കടയിലൂടെ നീലക്കാറിൽ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും ആണ്. ലിങ്ക് റോഡിൽ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാർ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ അനിതാ കുമാരി കുട്ടിയെ മൈതാനത്തിറക്കി രക്ഷപ്പെടുകയായിരുന്നു.
അതേസമയം അന്വേഷണ സംഘം പുലർച്ചെ 3 മൂന്ന് മണി വരെ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്തു. ഇവർ നൽകിയ മൊഴികളിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. പത്മകുമാർ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നത് സംഘത്തെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക