കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വൺപ്ലസ് 12 വിപണിയിൽ എത്തിച്ചിരിക്കുന്നത്. നിലവിൽ വൺപ്ലസ് 12 ചൈനീസ് വിപണിയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള ഗ്ലോബൽ മാർക്കറ്റിലേക്കും എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.
വൺപ്ലസ് 12-ൽ BOEയുമായി ചേർന്ന് 2K AMOLED LTPO സ്ക്രീനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡോൾബി വിഷൻ, HDR 10+, HDR വിവിഡ് എന്നീ ഫീച്ചറുകളും ഫോണിലുണ്ട്. 120 ഹെർട്സാണ് ഫോണിന്റെ റീഫ്രെഷ് റേറ്റ്. 4,500 nits ബ്രൈറ്റ്നെസുള്ള ഡിസ്പ്ലേയോടെ വരുന്നതിനാൽ വൺപ്ലസ് 12 ഇതുവരെ വന്നിട്ടുള്ള ഫോണുകളിൽ വച്ച് മികച്ച ഹാൻഡ്സെറ്റ് തന്നെയാണ്.
വൺ പ്ലസ് 12ൽ 24GB വരെ റാമും 1TB വരെ സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ക്വാൽകോം സ്നാപ് ഡ്രാഗൺ 8 Gen 3 ചിപ്സെറ്റാണ് മോഡലിൽ നൽകുന്നത്. കൂടാതെ ഒരു വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റവും ഫോണിൽ കമ്പനി അവതരിപ്പിക്കുന്നു. വൺ പ്ലസ് 12ന് 6.82 ഇഞ്ച് ക്യൂഎച്ച്ഡി 2K OLED ഡിസ്പ്ലേയും ഇതുണ്ടാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ക്യാമറയുടെ കാര്യത്തിൽ വൺ പ്ലസ് 12, 64എംപി ടെലിഫോട്ടോ ലെൻസായ സോണി LYT-808 ഉള്ള 50MP പ്രൈമറി സെൻസറോട് കൂടിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. 3x ഒപ്റ്റിക്കൽ സൂമിനും 48എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിനൊപ്പം ഉണ്ടാവും. നിങ്ങളുടെ എല്ലാ സെൽഫി, വീഡിയോ കോളിംഗ് ആവശ്യങ്ങളും കൈകാര്യം ചെയ്യാൻ ഫോണിൽ കരുത്തുറ്റ 32എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഒരുക്കിയിട്ടുണ്ട്.
വൺ പ്ലസ് 12 ചൈനയിൽ 4299 യുവാൻ (ഏകദേശം 50,600 രൂപ) എന്ന പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്, മുൻനിര മോഡലിന് 5,799 യുവാൻ (ഏകദേശം 68,400 രൂപ) വരെ നൽകേണ്ടി വരും. ചൈനയിൽ ഫോണിന്റെ വില സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ഏകദേശം 50000 രൂപ മുതൽ 70000 രൂപ വരെയായിരിക്കും ഈ മോഡലിന്റെ വില എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക