ഡല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് നീക്കണമെന്നാണ് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.
അതേസമയം, വിഷയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എംപിമാര്‍ക്ക് ഇന്ന് സഭയില്‍ ഹാജരാകാനുള്ള വിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ വ്യവസായി ദര്ശന് ഹീരാനന്ദാനിക്ക് കൈമാറിയിട്ടുണ്ടെന്ന് സമ്മതിച്ച മഹുവാ മൊയ്ത്ര എന്നാല്‍ ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണം തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക