ശ്രീനഗർ: ജമ്മു കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് വീണ്ടും അപകടം. അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാർഗിലിൽ നിന്ന് സോനാമാർഗിലേക്ക് പോയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപെട്ടത്.
കാർ മഞ്ഞിൽ തെന്നിമാറിയാണ് അപകടം. അപകട സ്ഥലത്ത് സൈന്യവും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ മലയാളികൾ അടക്കം അഞ്ച് പേർ മരിച്ചിരുന്നു.
സോജില ചുരത്തിലുണ്ടായ വാഹനാപകടത്തിലാണ് നാല് മലയാളികളും കാർ ഡ്രൈവറും മരിച്ചത്. വിനോദ സഞ്ചാരികൾ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക