ഷവോമി റെഡ്മി നോട്ട് 13 പ്രൊ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നു. 2024 ജനുവരിയിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിക്കുക എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
ബഡ്ജറ്റ് റേഞ്ചിൽ പുറത്തിറക്കുന്ന, 5ജി പിന്തുണയുള്ള സ്മാർട്ട്ഫോൺ കൂടിയാണ് റെഡ്മി നോട്ട് 13. 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഈ സ്മാർട്ട്ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ്.
120 ഹെർട്സാണ് റിഫ്രഷ് റേറ്റ്. മീഡയടെക് ഡെമൻസിറ്റി 6080 എംടി6833 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുക. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് വി13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
ഡിസ്പ്ലേ 1800 നിറ്റ്സ് പീക്ക് തെളിച്ചം ഉണ്ടായിരിക്കും. ഡോൾബി വിഷൻ, HDR10+, 12-ബിറ്റ് കളർ ഡെപ്ത്, 1920 ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പരിരക്ഷയുണ്ട്.
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. 100 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിങ്ങനെയാണ് പിൻഭാഗത്തെ ക്യാമറ. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 16 മെഗാപിക്സലാണ് നൽകിയിരിക്കുന്നത്.
5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB Type-C, NFC എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളുന്നു.
5100 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഷവോമി റെഡ്മി നോട്ട് 13 സ്മാർട്ട്ഫോണുകളുടെ വില 13,690 രൂപ മുതൽ പ്രതീക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക