നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴവര്‍ഗ്ഗമാണ് ഓറഞ്ച്. സിട്രസ് ഗണത്തില്‍പ്പെട്ട പഴമായ ഓറഞ്ച് വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ്. ഓറഞ്ചില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കും. അതുപോലെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും മികച്ചതാണ് ഓറഞ്ച്.
കൂടാതെ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയാനും ഓറഞ്ച് ഫലപ്രദമാണ്. ഓറഞ്ചില്‍ വിറ്റാമിന്‍ സി, ഫ്ലേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. പതിവായി ഓറഞ്ച് കഴിക്കുന്നത് കാന്‍സറുകളില്‍ നിന്നും സംരക്ഷണം നല്കുന്നു.
ഓറഞ്ചില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകള്‍, പേശികള്‍ എന്നിവയെ ശക്തിപ്പെടുത്തുന്നു. ഓറഞ്ചില്‍ അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. ഓറഞ്ചിലെ വിറ്റാമിന്‍ സി മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിവളര്‍ച്ച വര്‍ധിപ്പിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക