മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെഎസ്യു. കെഎസ്യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ ആണ് പ്രതികരണവുമായി രംഗത്ത് എത്തിയത്.
സമരത്തെ ഡിവൈഎഫ്ഐ കൈയ്യൂക്ക് കൊണ്ട് നേരിടുകയാണ്.ഗുണ്ടകളെ പിണറായി വിജയന്റെ വാഹനത്തിന് അകമ്പടി കൊണ്ട് പോകുകയാണ്.നവകേരള സദസിന്റെ സംരക്ഷണ ചുമതല ഗുണ്ടകളെ ഏൽപ്പിച്ചോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമായിരുന്നു എന്നും
അത് സമരമാർഗം അല്ല എന്നും അദ്ദേഹം പ്രതികരിച്ചു. അത് ജനാധിപത്യ രീതി അല്ല. കേസിൽ അറസ്റ്റിൽ ആയ സഹപ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.അവര്‍ക്ക് നിയമ സഹായം നൽകും. ഷൂ എറിഞ്ഞത്തിന്റെ പേരിൽ അവരെ ഒറ്റപ്പെടുത്തില്ല. സംസ്ഥാന വ്യാപകമായി അത്തരം സമരം ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സിനും അക്രമത്തിനും എതിരെ സമരം ശക്തമായി തുടരും. ആഭാസ യാത്ര ആണ് പിണറായി വിജയന് നടത്തുന്നത്. മുഖ്യമന്ത്രിയുടേത് വെല്ലുവിളിയാണ് എന്നും അതുകൊണ്ട് സമരം ഇല്ലാതാക്കാൻ കഴിയില്ലെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക