ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് ഡിസംബർ 22 മുതൽ. സംഘാടകര്‍ പ്രതീക്ഷിച്ചതിലുമപ്പുറം ജനലക്ഷങ്ങൾ പങ്കെടുത്ത് വിജയമാക്കിയ പരിപാടിയുടെ രണ്ടാം പതിപ്പ് ഒരുങ്ങുകയാണ്.
കലാപരിപാടികളും മത്സരങ്ങളും കലാവിരുന്നും ഒക്കെയായി പരിപാടിയുടെ എല്ലാ ദിവസവും ആഘോഷമാക്കാനുള്ള പ്രവർത്തനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഡിസംബർ 22ന് തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ, 23ന് ശിവമണി ശരത്, രാജേഷ് ചേർത്തല, പ്രകാശ് ഉള്ളിയേരി എന്നിവർ നയിക്കുന്ന ഫ്യൂഷൻ, 24ന് കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും സംഗീതവിരുന്ന്, 25ന് എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന മ്യൂസിക് ഷോ, 26 ന് ശോഭനയുടെ നൃത്തപരിപാടി ഉണ്ടാകും.
27ന് പത്മകുമാറിന്റെയും സംഘത്തിന്റെയും പഴയ പാട്ടുകൾ കോർത്തിണക്കിയ സംഗീത രാവ്, 28ന് സോൾ ഓഫ് ഫോക്കുമായി അതുൽ നറുകര, 29ന് കണ്ണൂർ ശരീഫും സംഘത്തിന്റെയും പരിപാടി, 29ന് ഗൗരിലക്ഷ്മി നയിക്കുന്ന പരിപാടി, സമാപന ദിവസമായ 31ന് റാസാ, ബീഗം എന്നിവർ നയിക്കുന്ന ഗസൽ.
കലാപരിപാടികളും എക്സ്പോയും വിപണനമേളയും ഇതിന്റെ ഭാഗമായുണ്ടാവും. രണ്ടു വേദികളിലായി എല്ലാ ദിവസവും വലിയ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പ്രധാന വേദി ഒന്നാം വേദിയും സമീപത്തെ റെഡ് മൂൺ ബീച്ച് രണ്ടാം വേദിയുമാണ്. എല്ലാ ദിവസവും വൈകുന്നേരം സാസ്കാരിക സദസ്സും ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക