നാവികസേനയിൽ നിരവധി തൊഴിലവസരം. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് 2023-ന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. 910 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
ചാർജ്മാൻ (Ammunition workshop)-22, ചാർജ്മാൻ (ഫാക്ടറി)-20, സീനിയർ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)-142, സീനിയർ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ)-26, സീനിയർ ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ)-29, സീനിയർ ഡ്രാഫ്റ്റ്സ്മാൻ (കാർട്ടോഗ്രാഫിക്)-11, സീനിയർ ഡ്രാഫ്റ്റ്സ്മാൻ (Armament)-50, ട്രേഡ്സ്മാൻ മേറ്റ്-610 എന്നിങ്ങനെയാണ് ഒഴിവുകൾ.
ചാർജ്മാൻ, ട്രേഡ്സ്മാൻ തസ്തികകൾക്കുള്ള പരമാവധി പ്രായ പരിധി 25 വയസും സീനിയർ ഡ്രാഫ്റ്റ്സ്മാൻ റോളുകൾക്ക് 27 വയസുമാണ് പ്രായപരിധി.
എസ്എസ്എൽസിയും ഐടിഐയും ഉള്ളവർക്ക് ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ചാർജ്മാന്, അതത് വിഷയത്തിൽ ബി എസ്സി /ഡിപ്ലോമ ബിരുദം ഉണ്ടായിരിക്കണം.
സീനിയർ ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ അതാത് വിഷയത്തിൽ ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമ നേടിയിരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. 295 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ്ടി, പി ഡബ്ല്യു ബി ഡി എസ്, വനിതകൾ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക