ഉപഭോക്താക്കൾ കാത്തിരുന്ന ഐക്യൂ 12 സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തി. പ്രോസസറിലും, ഫാസ്റ്റ് ചാർജിംഗിലും കരുത്തുറ്റ ഈ ഹാൻഡ്സെറ്റ് ചുരുങ്ങിയ കാലയളവിനുള്ളിലാണ് ശ്രദ്ധ നേടിയെടുത്തത്.
ഔദ്യോഗിക വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾ കൊണ്ട് നിരവധി ഉപഭോക്താക്കൾ ഈ സ്മാർട്ട്ഫോൺ ഓർഡർ ചെയ്തിട്ടുണ്ട്. ഇവയുടെ യഥാർത്ഥ വില 50,000 രൂപയ്ക്ക് മുകളിലാണെങ്കിലും, ലോഞ്ച് ഓഫറിന്റെ ഭാഗമായി 40,000 രൂപ റേഞ്ചിലാണ് വിറ്റഴിക്കുന്നത്.
പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇവ വാങ്ങാൻ കഴിയുക. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 52,999 രൂപയും, 16 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 57,999 രൂപയുമാണ്.
ഇപ്പോൾ ആമസോൺ വഴിയാണ് ഓർഡർ ചെയ്യാൻ കഴിയുക. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 3000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക