ന്യൂഡല്‍ഹി: ഷാരൂഖ് ഖാന്റെ ഭാര്യയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലഖ്നൗ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ തുൾസിയാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം.
നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും 30 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനിക്കെതിരായ ആരോപണം. തുളസി ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാൻഡ് അമ്പാസഡർ ആണ് ഗൗരി ഖാൻ
ഗൗരി ഖാനുമായുള്ള സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇഡി നോട്ടീസിനോട് ഗൗരി ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാരൂഖ് ഖാനൊപ്പം റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന ചലച്ചിത്ര നിർമ്മാണകമ്പനിയുടെ ഉടമയുമാണ് ഗൗരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക