ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ചിത്രം ‘ഫൈറ്റ് ക്ലബ്ബ്’ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അസല്‍ കോലാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്ദയാണ്. അസല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.
പുതിയ നിര്‍മ്മാണ കമ്പനി ജി സ്ക്വാഡിന്റെ ബാനറില്‍ ലോകേഷ് അവതരിപ്പിച്ച ചിത്രം ഡിസംബര്‍ 15 നാണ് തിയറ്ററുകളില്‍ എത്തിയത്. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉറിയടിയിലൂടെ ശ്രദ്ധേയനായ വിജയ് കുമാര്‍ ആയിരുന്നു നായകന്.
കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശശി, വിജയ്കുമാർ, അബ്ബാസ് എ റഹ്മത്ത് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്.
ആദിത്യ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക