തെക്കൻ തമിഴ്നാട്ടിൽ ഇതുവരെ പ്രളയ ദുരിതം അവസാനിച്ചിട്ടില്ല. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് പ്രളയ ബാധിത മേഖലകൾ സന്ദർശിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഡൽഹിയിൽ നിന്നും ഇന്ന് രാവിലെ പത്തരയ്ക്ക് ചെന്നെയിൽ എത്തുന്ന മുഖ്യമന്ത്രി തിരുനെൽവേലി, തൂത്തുക്കുടി ജില്ലകൾ സന്ദർശിക്കും. പ്രളയ മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സ്റ്റാലിൻ കൂടി കാഴ്ച്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സാധിച്ചുവെന്ന് സ്റ്റാലിൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക