മോഹൻലാൽ ചിത്രം നേര് ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്. ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘പ്രിയപ്പെട്ട സഹോദരൻ ലാലിന് എല്ലാവിധ ആശംസയും നേരുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് നേരിന്റെ പോസ്റ്റർ മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കോർട്ട് റൂം ഡ്രാമയായാണ് ചിത്രം എത്തുന്നത്. അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.
https://www.facebook.com/Mammootty/posts/928425508647451?ref=embed_post
സിദ്ദിഖ്,ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ശാന്തി മായാദേവിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക