യൂത്ത് കോൺഗ്രസ് പ്രവർത്തകർ വണ്ടിപ്പെരിയാറിൽ നടത്തിയ മാർച്ചിനിടെ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് ആക്രമണം ഉണ്ടായത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധം കഴിഞ്ഞ് മടങ്ങവെ വഴിയിൽ കാത്തുനിന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരെ ആക്രമിക്കുകയായിരുന്നു. ഇതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്.
പലയിടത്തു നിന്നായി ആളുകൾ സംഘടിച്ചെത്തിയപ്പോൾ രംഗം വഷളാവുകയും ശാന്തമാക്കാൻ പോലീസ് ഇടപെടൽ ഉണ്ടാവുകയും ചെയ്തു. പോലീസിന് നേരെ കല്ലെറിയുന്ന അവസ്ഥരൂപപ്പെട്ടു.
പോലീസും പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക