ജാഫര്‍ ഇടുക്കി കേന്ദ്ര കഥാപാത്രമായി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ചിത്രത്തിൽ അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം),ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
സംവിധായകരായ ബ്ലസ്സി ,രഞ്ജിത് , ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ച വിഷ്ണു രവിശക്തി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. ചിത്രം ജനുവരി 5ന് തീയേറ്റർ റിലീസിന് എത്തും.
ചിത്രത്തിൽ ലാലി അനാർക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തിൽ എത്തുന്നു. റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക