തമിഴ് നടന് ധനുഷ് സംവിധായകനാവുന്ന മൂന്നാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ സഹോദരിയുടെ മകന് വരുണ്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച നടക്കും.
നായകനായി അഭിനയിക്കുന്ന അമ്പതാമത് ചിത്രം സംവിധാനം ചെയ്തതിന് പിന്നാലെയാണ് അടുത്ത ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നതെന്നാണ് തമിഴ് സിനിമാ ലോകത്തെ റിപ്പോര്‍ട്ടുകള്‍. രാജ് കിരണും രേവതിയും അഭിനയിച്ച ‘പാ പാണ്ടി’യായിരുന്നു ധനുഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
ധനുഷിന്റെ തന്നെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ധനുഷ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘ഡി 50’ യില്‍ ധനുഷിന് പുറമെ എസ് ജെ സൂര്യ, സുന്ദീപ് കിഷന്, കാളിദാസ് ജയറാം, നിത്യ മേനോന്, ദുഷാര വിജയന്, അപര്‍ണ ബാലമുരളി എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ ‘ഡി 50’ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക