രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി 14ന് തുടക്കമാകും എന്ന് റിപ്പോർട്ട്. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ജനുവരിയിൽ യാത്രയ്ക്ക് തുടക്കം കുറിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ഭാരത് ജോഡോ യാത്രയെ ഭാരത് ന്യായ് യാത്ര എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. വടക്കുകിഴക്കൻ മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഇത്തവണ യാത്ര സമാപിക്കുക. രാജ്യത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ഭാരത് ന്യായ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ന്യായ് യാത്ര കടന്നുപോകും എന്നാണ് പുറത്തു വരുന്ന വിവരം. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 6,200 കിലോമീറ്ററിലാണ് യാത്ര നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക