സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ നാളെ രാത്രി 8 മണി മുതൽ ജനുവരി 1 രാവിലെ 6 വരെ അടച്ചിടും. പുതുവത്സരത്തിന്റെ തലേദിവസം പമ്പുകൾ അടച്ചിടും എന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ അറിയിച്ചു.
പമ്പ് ജീവനക്കാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിയമനിർമാണം ഏർപ്പെടുത്തണമെന്നും പമ്പുകൾക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങൾക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണി വരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കുകയും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
ഡീലർ മാർജിൻ വർധന അനുവദിക്കുക, മാനദണ്ഡങ്ങൾ പാലിക്കാതെ പുതിയ പമ്പുകൾ അനുവദിക്കുന്നത് അവസാനിപ്പിക്കുക, അന്യസംസ്ഥാന ഇന്ധനക്കടത്ത് തടയുക, പുതുവത്സര ആഘോഷത്തിനിടെ പെട്രോൾ പമ്പുകൾക്ക് നേരെ പതിവായി ഉണ്ടാകാറുള്ള അതിക്രമ സംഭവങ്ങൾ ഇത്തവണ ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യങ്ങളോടുകൂടിയാണ് പെട്രോൾ പമ്പുകൾ അടച്ചിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക