പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. പുതുവർഷത്തിനോട് അനുബന്ധിച്ച് ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അർജുൻ ആശോകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ .
പേടിച്ചരണ്ട് എന്തോ നോക്കി നിൽക്കുന്ന അർജുനെ പോസ്റ്ററിൽ കാണാം. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളുടെ ബ്ലൈക് ആൻഡ് വൈറ്റ് കോംമ്പോയാണ് ഈ പോസ്റ്ററിലും ഉള്ളത്. അർജുന്റെ കരിയറിലെ ശക്തമായൊരു വേഷമാകും ഇതെന്നാണ് വിലയിരുത്തലുകൾ.
രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് നിർമ്മിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക