ഒട്ടനവധി ഔഷധഗുണങ്ങളുള്ള ചെടിയാണ് റോസ്മേരി. ഓര്‍മ്മശക്തി മികച്ചതാക്കാന്‍ സഹായിക്കുന്ന വൈജ്ഞാനിക ഉത്തേജകമായി റോസ്മേരി സസ്യം കണക്കാക്കപ്പെടുന്നു. സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഗുണങ്ങളും ഇതിന് ഉണ്ട്.
നിരന്തരമായ ഉത്കണ്ഠയോ അല്ലെങ്കില്‍ സ്ട്രെസ് ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയോ ഉള്ള ആളുകള്‍ക്ക് റോസ്മേരി നല്ലതാണ്. ചര്‍മ്മത്തിന്റെ തിളക്കത്തിനും മുടിയില്‍ താരന് പോകുന്നതിനും നല്ലതാണിത്. മുടിയുടെയും തലയോട്ടിയുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനും റോസ്മേരി സഹായിക്കും.
ഒരുപാട് ഗുണങ്ങളുള്ള റോസ്മേരി നമുക്ക് വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്. വസന്തകാലമാണ് റോസ്മേരി നടാന്‍ കൂടുതല്‍ അനുയോജ്യം. എന്നാല്‍, വീടിനകത്ത് ചട്ടിയിലോ കണ്ടെയ്നറുകളിലോ ഒക്കെ നടുമ്പോള്‍ ആ പ്രശ്നമില്ല. ഏത് കാലത്തും നടാം. സൂര്യപ്രകാശം കിട്ടും എന്ന് ഉറപ്പുള്ള സ്ഥലം വേണം റോസ്മേരി നടാന്‍ തെരഞ്ഞെടുക്കാന്‍. സൂര്യപ്രകാശം ആവശ്യത്തിന് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.
വിത്തി ഉപയോഗിച്ചോ, ചെടികള്‍ വഴിയോ ഇത് വളര്‍ത്തിയെടുക്കാം. ചെടി നടുമ്പോള്‍ വേരിനടുത്തെ മണ്ണ് തട്ടിക്കളഞ്ഞ് വേര് മുറിഞ്ഞു പോകാത്ത രീതിയില്‍ നടാം. ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ മണല്‍ അല്ലെങ്കില്‍ ചകിരിച്ചോറ്, മണ്ണിരക്കമ്പോസ്റ്റ്, ചാണകം, മണ്ണ് എന്നിവയുടെ മിശ്രിതം തയ്യാറാക്കി നടാം.
വിത്താണ് നടുന്നതെങ്കില്‍ മണ്ണില്‍ മൂടിയിരിക്കണം. തൈകളാണെങ്കില്‍ നേരത്തെ എത്രത്തോളം ആഴത്തിലാണോ മണ്ണിലുണ്ടായിരുന്നത് അതേ ആഴത്തില്‍ നടണം. തൈകള്‍ തമ്മില്‍ 2-3 അടി അകലം വേണം. തുടരെ വെള്ളം നനയ്ക്കേണ്ട ആവശ്യമില്ലാത്ത ചെടിയാണ് റോസ്മേരി. മുകളിലെ മണ്ണ് വരണ്ടുതുടങ്ങിയാല് മാത്രം വെള്ളം നനച്ചാല്‍ മതിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക