ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ‘ഫ്യൂവൽ സെൽ പവർ സിസ്റ്റം’ പരീക്ഷണം വിജയം കണ്ടതായി ഐഎസ്ആർഒ അറിയിച്ചു. 180 വാൾട്ട് വൈദ്യുതിയാണ് 350 കിലോമീറ്റർ ഉയരത്തിൽ ഫ്യൂവൽ സെൽ ഉത്പാദിപ്പിച്ചത്.
ഐഎസ്ആർഒയുടെ വിക്രം സാരാഭായ് സെന്റർ ആണ് ഫ്യൂവൽ സെൽ നിർമ്മിച്ചത്. ഭാവിയിൽ ബഹിരാകാശ പദ്ധതികളിൽ ബാക്കപ്പ് സിസ്റ്റമായി ഉപയോഗിക്കാൻ കഴിയുന്ന പരീക്ഷണത്തിൽ ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിച്ച് ഇതിൽനിന്ന് ജലം മാത്രമാണ് പുറന്തള്ളുന്നത് എന്നും മറ്റ് തരത്തിലുള്ള ഒരു വാതകവും പുറം തള്ളുന്നില്ല എന്നും ഐഎസ്ആർഒ വ്യക്തമാക്കി.
ജനുവരി ഒന്നിന് പിഎസ്എൽവി 58 എക്സ്പോസ്റ്റാറ്റ് റോക്കറ്റ് വിക്ഷേപിച്ചതിൽ അവസാന ഭാഗത്ത് പി ഒ ഇ എം എന്ന മൊഡ്യൂൾ ഉണ്ടായിരുന്നു. 10 ഉപഗ്രഹങ്ങളാണ് പി ഒ ഇ എം എന്ന മൊഡ്യൂളിൽ എക്സ്പോസ്റ്റാറ്റ് റോക്കറ്റിൽ ഉണ്ടായിരുന്നത്.
വിക്രം സാരാഭായ് സ്പേസ് സെന്റർ ആണ് ഇതിൽ രണ്ടെണ്ണം നിർമ്മിച്ചിരിക്കുന്നത്. അതിൽ ഉൾപ്പെട്ട ഒന്നാണ് ഫ്യൂവൽ സെൽ പവർ സിസ്റ്റം. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക