റേഷൻ വിതരണ അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ശങ്കർ ആധ്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. അക്രമ സംഭവങ്ങൾക്കിടെ ആണ് അറസ്റ്റ് ഉണ്ടായത്.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നടത്തിയ റെയ്ഡിന് ശേഷമാണ് ബംഗാവോൺ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ശങ്കർ അധ്യയെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ വലിയ രീതിയിൽ നാട്ടുകാരുടെ പ്രതിഷേധമുയർന്നിരുന്നു.
റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ തൃണമൂൽ നേതാക്കളായ ശങ്കർ അധ്യായയുടെയും ഷാജഹാൻ ഷെയ്ഖിന്റെയും വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. വിവിധ സ്വകാര്യ വ്യക്തികൾ അനധികൃതമായി പിഡിഎസ് റേഷൻ കൈവശം വച്ചതായും വ്യാജ നെല്ല് സംഭരണത്തിൽ ഏർപ്പെട്ടെന്നുമാണ് കണ്ടെത്തൽ. അതേസമയം റെയ്ഡിൽ പ്രകോപിതരായ ജനക്കൂട്ടം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക