വിനായക വിഗ്രഹങ്ങളും , ഫോട്ടോകളും വീട്ടില് സൂക്ഷിക്കുന്നതിന് പല നിയമങ്ങളുമുണ്ട് അവ കൃത്യമായി പാലിച്ചാലെ ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിയും ഉണ്ടാവുകയുള്ളു. സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കിൽ വെളുത്ത നിറത്തിലെ ഗണപതി വിഗ്രഹമാണ് വീടുകളിൽ വെക്കേണ്ടത്.
വെളുത്ത ഗണപതിയുടെ ചിത്രവും ഇതിനായി വീട്ടിൽ സൂക്ഷിക്കണം. വീട്ടിലേയ്ക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാൻ ഇരിക്കുന്ന ഗണപതിവിഗ്രഹമാണ് വെക്കേണ്ടത്, ഗണേശ വിഗ്രഹമാണ് ജോലി സ്ഥലത്ത് ഏറെ നല്ലത്.
വീട്ടിലേക്ക് ദോഷകരമായത് ഒന്നും കടക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുവാനാണ് വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയിൽ വിഗ്രഹം വയ്ക്കുന്നത്. വ്യക്തിപരമായ ഉയർച്ചയാണ് വേണ്ടതെങ്കിൽ കുങ്കുമവർണത്തിലെ ഗണപതിവിഗ്രഹം വയ്ക്കാം.
പൂജാമുറിയിൽ ഒരു ഗണപതിവിഗ്രഹം മാത്രം വയ്ക്കുക. വീട്ടിൽ കയറുന്ന ഭാഗത്താണ് വിഗ്രഹം വയ്ക്കുകയാണെങ്കിൽ ഒരെണ്ണമായി വെക്കരുത്. ഒന്ന് കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന് എതിര് ദിശയിലേക്ക് തിരിച്ച് രണ്ടെണ്ണം വയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക