തിരുവനന്തപുരം: തിരുവനന്തപുരത്തെ നഗര കാഴ്ചകൾ കാണാൻ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് തലസ്ഥാനത്ത് എത്തി. ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആർടിസി വാങ്ങിയ രണ്ട് ഓപ്പൺ ബസുകളിലൊന്നാണ് എത്തിയത്. ബസ് ട്രയൽ റൺ നടത്തി ഈ മാസം അവസാനം സർവീസ് തുടങ്ങും.
സൗകര്യപ്രദമായ സീറ്റിംഗ് ആണ് ബസിന്റെ ഒരു പ്രത്യേകത. യാത്രക്കാര്‍ക്ക് ടിവി കാണാനും പാട്ട് കേള്‍ക്കാനുമുള്ള സൗകര്യം ഉണ്ട്. താഴത്തെ നിലയില്‍ 30 സീറ്റുകളും മുകളിൽ 35 സീറ്റുകാലുമാണ് ബസിൽ ഉള്ളത്. ബസിന്റെ മുന്പിലൂടെയും പിന്നിലൂടെയും രണ്ട് വഴികളുണ്ട് കയറാന്‍. അഞ്ച് ക്യാമറകളും ബസിനുള്ളിൽ ഉണ്ട്.
നഗര കാഴ്ചകള്‍ മുഴുവന്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ മുകളിലത്തെ നില തുറന്നുകിടക്കുകയാണ്. പത്മനാഭസ്വാമിക്ഷേത്രം, ഭീമപള്ളി, ശംഖുമുഖം, പാളയം തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിലൂടെയൊക്കെ ബസ് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക