അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പ് കമ്പനിയായ സ്വിച്ച് മോട്ടോകോർപ്പിന്റെ പുതിയ CSR 762 മോഡൽ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ എത്തി. നിരവധി പുതുമകളുമായാണ് മോഡലിന്റെ വരവ് എന്നതാണ് ഹൈലൈറ്റ്. 1.90 ലക്ഷം രൂപയാണ് ഈ ഇ-മോട്ടോർ സൈക്കിളിന്റെ എക്സ് ഷോറൂം വില.
ക്വാഡ്രിലാറ്ററൽ ഹെഡ്ലൈറ്റിന് ഇന്റഗ്രേറ്റഡ് എൽഇഡി ബൾബുകളും ഡിആർഎൽ ഘടകങ്ങളും ലഭിക്കുന്നുണ്ട്. അൾട്രാവയലറ്റ് ഉൽപന്നങ്ങൾ പോലെ ഒരു ഹൈബ്രിഡ് ഫെയറിംഗ് ഡിസൈനാണ് ഇതിലും മുന്നോട്ടുകൊണ്ടുപോവുന്നത്.
അപ്-റൈറ്റ് റൈഡിംഗ് പോസ്ച്ചർ ഒരുക്കിയിരിക്കുന്നതിനാൽ സുഖകരമായ യാത്ര പ്രതീക്ഷിക്കാം. ഒരു പരമ്പരാഗത ഫ്യുവൽ ടാങ്ക് കാണേണ്ടിയിടത്ത് വലിയ 40 ലിറ്റർ ലഗേജ് സ്റ്റോറേജാണ് ഇവിയിൽ കമ്പനി നൽകിയിരിക്കുന്നത്.
ചെറിയ രണ്ട് റിമൂവബിൾ ബാറ്ററി പായ്ക്കുകളാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നതിനാലാണ് ഇത്രയും സ്റ്റോറേജ് സ്പേസ് നൽകാൻ കാരണമായിരിക്കുന്നത്. ടാങ്കിന് മുകളിലായി നാവിഗേഷനും മറ്റുമായി ഉപയോഗിക്കാൻ മൊബൈൽ ഹോൾഡറും ബ്രാൻഡ് നൽകിയിട്ടുണ്ട്. ക്ലെയിം ചെയ്യുന്ന റേഞ്ച് ഇരട്ടിയാക്കാൻ ഉപയോക്താക്കൾക്ക് രണ്ട് അധിക ബാറ്ററി പായ്ക്കുകളും ബൈക്കിൽ സൂക്ഷിക്കാനാവും.
CSR 762 ന് മൂന്ന് സ്റ്റാൻഡേർഡ് റൈഡിംഗ് മോഡുകൾ ഉണ്ട്. ഇതിൽ സ്പോർട്സ്, റിവേഴ്സ്, പാർക്കിംഗ് മോഡുകൾ ഉണ്ട്. ശക്തമായ 3 kW PMS (പെർമനന്റ് മാഗ്നറ്റ് സിൻക്രണസ്) മോട്ടോറിനൊപ്പം 5 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലേയും ‘തെർമോസിഫോൺ’ കൂളിംഗ് സിസ്റ്റവും പോലുള്ള സവിശേഷതകളുള്ള സെൻട്രൽ ഡ്രൈവ് സിസ്റ്റമാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്നത്.
ഇത് അമിത ചൂടാക്കൽ കുറയ്ക്കാൻ സഹായിക്കുന്നു. CSR 762 ൽ നിങ്ങൾക്ക് ആഡംബരത്തിന്റെയും ശൈലിയുടെയും സ്ഥിരതയുടെയും അനുഭവം ലഭിക്കും. കരുത്തുറ്റ സ്പോർട്സ് ബൈക്ക് പോലെയാണ് ഈ ബൈക്കിന്റെ ഡിസൈൻ.
ട്യൂബുലാർ സ്കെലിറ്റൺ ഫ്രെയിമിലാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ RSU ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോ-ഷോക്ക് യൂണിറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്.
11/80 ഫ്രണ്ട്, 140/70 റിയർ സെക്ഷൻ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകൾ, കോംബി ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് സ്വിച്ച് CSR 762 ഇലക്ട്രിക് ബൈക്കിൽ വാഗ്ദാനം ചെയ്യുന്നത്.
155 കിലോഗ്രാം മാത്രം ഭാരമുള്ള ഇലക്ട്രിക് ബൈക്കിന് പരമാവധി 10 kW (13.4 bhp) പവറിൽ 56 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ചെയിൻ ഡ്രൈവ് മോഡലായ വാഹനത്തിന് ഒറ്റ ചാർജിൽ 190 കിലോമീറ്റർ റേഞ്ച് വരെ ഉത്പാദിപ്പിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക