കൊച്ചി: സംസ്ഥാനത്ത് റേഷൻ ട്രാൻസ്പോർട്ട് കരാറുകാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ.അനിലുമായി നടത്തിയ ചർച്ചയെ തുടര്‍ന്നാണ് സമരം പിൻവലിച്ചത്.
മന്ത്രി ഇടപെട്ട് കരാറുകാർക്ക് നവംബർ മാസത്തെ കുടിശ്ശിക അനുവദിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ബുധനാഴ്ച പുനഃരാരംഭിക്കും. നവംബർ മാസത്തെ കുടിശ്ശിക വിതരണം ചെയ്യുന്നതിനായി താലൂക്കുകളിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക