സിഗരറ്റ് വലിക്കുന്നത്ക അപകടകരമാണെന്ന് നിസംശയം ഉറപ്പിക്കാം. സിരറ്റ് വലിയില്‍ ‘അഡിക്ഷൻ’ അഥവാ ആസക്തി ഉള്ളവർ നിരവധിയാണ്. ഇങ്ങനെയുള്ളവരില്‍ കാണുന്ന കുറെക്കൂടി പ്രശ്നഭരിതമായൊരു ശീലത്തെ കുറിച്ചാണിനി പറയാൻ പോകുന്നത്.
രാവിലെ ഉറക്കമെഴുന്നേറ്റയുടൻ സിഗരറ്റ് വലിക്കാൻ പോകുന്നവരുണ്ട്. രാത്രി ഉറങ്ങുന്ന സമയം മുഴുവൻ സിഗരറ്റ് ഉപയോഗമില്ലാതെ തുടരുകയായിരുന്നതിനാൽ രാവിലെയാകുമ്പോള്‍ സിഗരറ്റിനോട് ‘അഡിക്ഷൻ’ ഉള്ളവര്‍ക്ക് നിക്കോട്ടിൻ ആവശ്യമായി വരികയാണ്.
നമുക്കറിയുന്ന കാര്യമാണ് സിഗരറ്റിലുള്ള നിക്കോട്ടിൻ എന്ന പദാര്‍ത്ഥത്തോടുള്ള അഡിക്ഷനാണ് വീണ്ടും വീണ്ടും സിഗരറ്റ് വലിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ രാവിലെ തന്നെ സിഗരറ്റ് വലിക്കുന്ന ആളുകളിൽ പുകവലി മൂലമുണ്ടാകുന്ന ക്യാൻസറുകളുടെ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
വായിലെ ക്യാൻസര്‍, ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസര്‍ എന്നിവയ്ക്കാണ് ഇത്തരക്കാരില്‍ സാധ്യത ഏറെയും. യുഎസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ ആണ് തങ്ങളുടെ പഠനത്തിലൂടെ ഈ നിഗമനത്തിലേക്ക് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക