ന്യഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് 15 സംസ്ഥാനങ്ങള്‍ക്ക് നാളെ പൊതു അവധി പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡിഗഡ്, പുതുച്ചേരി, എന്നിവിടങ്ങളില്‍ പൂര്‍ണ അവധിയാണ്.
ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, ഒഡീഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയാണ് അവധി.
കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ചണ്ഡിഗഡും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തില്‍ ആണ് അയോധ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക