ഇന്ത്യന്‍ റെയില്‍വേ നിരവധി അവസരങ്ങൾ. ലോക്കോ പൈലറ്റുമാരുടെ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.
5696 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളാണ് നിയമനം നടത്തുന്നത്. ഫെബ്രുവരി 19 വരെ ആണ് അപേക്ഷ നൽകേണ്ട അവസാനതീയതി.
ദക്ഷിണ റെയില്‍വേയില്‍ 218 ഒഴിവുകളാണുള്ളത്. 2020-ലെ തസ്തികനിര്‍ണയം അനുസരിച്ച് 16 സോണുകളിലായി 1,28,793 ലോക്കോ റണ്ണിങ് സ്റ്റാഫിനെയാണ് അനുവദിച്ചിട്ടുള്ളത്.
അതില്‍ 1,12,420 മാത്രമാണ് നിലവിലുള്ളത്. ദക്ഷിണ റെയില്‍വേയില്‍ തസ്തിക 5247 ആണ്. ജോലി ചെയ്യുന്നത് 4666 പേര്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 1317 ലോക്കോ പൈലറ്റുമാരുണ്ട്. ഇവിടെ 195 ഒഴിവകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക