ടൊവീനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘മുൻപേ’ പ്രഖ്യാപിച്ചു. ടൊവീനോയുടെ പിറന്നാൾ ദിനത്തിൽ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മുൻപേ പ്രഖ്യാപനം.
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായിരുന്നു സൈജു ശ്രീധരനാണ് മുൻപേ സംവിധാനം ചെയ്യുന്നത്.
നവാഗതയായ ടിനാ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു ടൈം ട്രാവൽ ചിത്രമായിരിക്കും അണിയറയിൽ ഒരുങ്ങുന്നതെന്ന സൂചനയാണ് ടൈറ്റിൽ പോസ്റ്ററിൽ നിന്നും ലഭിക്കുന്നത്.
തിയറ്റർ ഓഫ് ഡ്രീംസ്, പേയിൽ ബ്ലു ഡോട്ട് എന്നീ ബാനറിൽ ഡോൾവിൻ കുര്യാക്കോസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സുശിൻ ശ്യാമാണ് പശ്ചാത്തല സംഗീതം നൽകുന്നത്.
റെക് വിജയനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഷിനോസാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. സംവിധായകൻ സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റിങ്ങും നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക