തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വട്ടപ്പാറയില്‍ ഇന്ന് വൈകീട്ടായിരുന്നു അപകടം.
വട്ടപ്പാറയില്‍ നിന്ന് വെമ്പായത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക