പുത്തന്‍ ഷെര്‍പ്പ എഞ്ചിനുമായി വരുന്ന ഹണ്ടര്‍ 450 ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറയുകയാണ്. ഒരു റോഡ്സ്റ്ററിന്റേതതിന് സമാനമാണ് മൊത്തത്തിലുള്ള ബൈക്കിന്റെ രൂപകല്‍പ്പന എന്നാണ് പുറത്തുവരുന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.
ഫുട്പെഗുകള്‍ മിഡ്-സെറ്റ് ആണ്. ദൈനംദിന ആവശ്യങ്ങള്‍ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ ഗുണകരമായ തരത്തിലാണ് റൈഡിംഗ് ട്രയാംഗിള്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഹെഡ്ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടെയില്‍ ലാമ്പുകള്‍ മുതലായവ ഹിമാലയന്‍ 450 അഡ്വഞ്ചര്‍ ടൂററില്‍ നിന്ന് കടമെടുക്കും. റിയര്‍ ടെയില്‍ ലാമ്പ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു.
വൃത്താകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് പുതിയ ഹണ്ടര്‍ 450ന്റെ പ്രത്യേകത. എന്നാല്‍ ഇത് ഹിമാലയന്‍ 450-യില്‍ നിന്നുള്ള പുതിയ ക്ലസ്റ്ററാണോ അതോ ഷോട്ട്ഗണ്‍ 650-യില്‍ കാണപ്പെടുന്ന അനലോഗ് യൂണിറ്റാണോ എന്ന് പറയാൻ സാധിക്കില്ല. ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വരാന്‍ പോകുന്ന ഹണ്ടര്‍ 450 മോട്ടോര്‍സൈക്കിളിന് ട്യൂബ് ലെസ് ടയറുകളോട് കൂടിയ അലോയ് വീലുകള്‍ ലഭിക്കുമെന്ന ധാരണയിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക