മുടിക്കും ചർമ്മത്തിനും വേണ്ടി ധാരാളം പണം ചെലവഴിക്കുന്നവരാണ് മലയാളികൾ. എന്നാൽ രാസപദാർത്ഥങ്ങൾ അടങ്ങിയ ക്രീമുകളും മറ്റും ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ഉണ്ടാക്കിയെന്നുവരാം. അതിന് പകരമായി തന്നെ പലരും പ്രകൃതദത്ത പരിഹാരം തേടാറുണ്ട്. അക്കൂട്ടത്തിൽ നിങ്ങൾക്ക് അവഗണിക്കാൻ സാധിക്കാത്ത ഒന്നാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം.
തികച്ചും സ്വാഭാവികമായ സൗന്ദര്യം ആരോഗ്യകരമായ രീതിയിൽ സംരക്ഷിക്കാം അവോകാഡോയ്ക്ക് കഴിയും. ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും ധാതുക്കളും ഈ പോഷകസമൃദ്ധമായ സൂപ്പർ ഫ്രൂട്ടിനുള്ളിൽ ധാരാളമായി കാണുന്നുണ്ട്.
അവോക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പും കൂടാതെ ഇവ വിറ്റാമിൻ ഇ, സി എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. ഇവ രണ്ടും നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തിലും നിറത്തിലും പ്രധാന പങ്ക് വഹിക്കുന്നവയാണ്. അവോക്കാഡോകളിലുള്ള കൊഴുപ്പുകളും വിറ്റാമിനുകളും ചർമ്മത്തിന്റെ പുനരുദ്ധാരണം വേഗത്തിലാക്കാനും എക്സിമ, മുഖക്കുരു പോലുള്ള വിട്ടുമാറാത്ത ചർമ്മ രോഗങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.
അവോക്കാഡോ ഓയിൽ കൊണ്ട് മുഖം കഴുകുന്നത് വിണ്ടുകീറൽ പ്രശ്നത്തിന് ഒരു പരിഹാരമാണ്. അവോക്കാഡോ ഓയിലിലെ ആന്റിമൈക്രോബയൽ ആണ് ഇതിന് കാരണം. അവോക്കാഡോ ഓയിൽ ഒരു ക്ലെൻസറായി ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ സോഫ്റ്റ് ആകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക