ഡല്‍ഹി: 75ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 34 പേർക്കാണ് ഇത്തവണ പുരസ്കാരങ്ങൾ ലഭിച്ചത്. ഇതിൽ കേരളത്തിൽ നിന്ന് മൂന്നുപേർക്കാണ് പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചത്.
തെയ്യം കലാകാരൻ ഇ.പി നാരായണൻ, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ കാസർകോട്ടേ നെൽകർഷകൻ സത്യനാരായണ ബലേരി എന്നിവർക്കാണ് പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചത്. വിവിധ ഇനങ്ങളിലെ വിത്തുകൾ സംരക്ഷിച്ചതിനാണ് അംഗീകാരം.
16 പേർക്ക് ശൗര്യ ചക്ര അവാർഡും 53 സേനാ മെഡലുകളും ലഭിച്ചു. ഏഴ് പേർ യുദ്ധ സേവാ മെഡലനിനും അർഹരായി. മലയാളി ലഫ്. ജനറൽ പി.ജി.കെ മേനോൻ പരം വിശിഷ്ട സേവാ മെഡലിന് അർഹനായി.
ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ്. ജനറൽ ജോൺസൺ പി. മാത്യു, ലഫ്. ജനറൽ അജിത് നീലകണ്ഠൻ എന്നിവരും പരം വിശിഷ്ട സേവാ മെഡലിന് അർഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക