വീട്ടിൽ മാസ്റ്റർ ബെഡ്റൂം എപ്പോഴും തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കാൻ ശ്രദ്ധ കൊടുക്കണം. നെഗറ്റീവ് എനർജി പ്രസരിക്കുന്ന കുളിമുറികളും കക്കൂസുകളും പടിഞ്ഞാറ് ഭാഗത്തോ കിഴക്കുഭാഗത്തോ വെക്കുന്നതാണ് ഉത്തമം. വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിൽ ഇവ പണിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ ആയാൽ അവ ധനം, വിദ്യാഭ്യാസം എന്നിവയ്ക്കെല്ലാം പ്രശ്നം ഉണ്ടാകും.
വീടിന്റെ മദ്ധ്യഭാഗം അതിന്റെ മൂക്കായിട്ടാണ് കരുതപ്പെടുന്നത്. ഇത് വീടിന് ശ്വസിക്കാനുള്ള ഭാഗമാണ്. ഈ ഭാഗം തുറന്നുകിടക്കുന്നതാണ് ഏറ്റവും നല്ലത്. ഈ ഭാഗത്തുകൂടി ചുമരുകൾ പണിതിട്ടുണ്ടെങ്കിൽ അവിടെ സീറോ വാൾട്ട് ബൾബ് ഇടുന്നത് ഗുണം ചെയ്യും. ഇത് എല്ലാ സമയത്തും കത്തിച്ചിടുകയും വേണം. കിടപ്പുമുറിയിൽ വെള്ളത്തിന്റെയോ, ജലധാരയുടേയോ ചിത്രം വെയ്ക്കാൻ പാടില്ല. വീട്ടിനുള്ളിലെ പൂജാമുറി ബീമിനും കബോർഡിനും ഇടയിലാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെയായാൽ മാനസികസമ്മർദ്ദം നിങ്ങളെ വിട്ടുമാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക