നടൻ രജനികാന്തിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മകൾ ഐശ്വര്യ രജനികാന്ത്. ലാൽസലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് രജനികാന്തിനെ സംഘിയെന്ന് വിളിച്ച് ചിലർ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെ കുറിച്ച് ഐശ്വര്യ പരാമർശിച്ചത്. രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. പിതാവിനെ അങ്ങനെ വിളിക്കുന്നതിൽ ഏറെ വിഷമമുണ്ടെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.
‘സൂപ്പർസ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കിൽ ലാൽസലാം എന്ന സിനിമ ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യൻ മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയുകയുള്ളൂ’, എന്ന് ഐശ്വര്യ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
അതേസമയം, രജനികാന്തിനെ നായകനാക്കി ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലാൽസലാം ഫെബ്രുവരി ഒൻപതിനാണ് റിലീസിനെത്തുക. മൊയ്ദീൻ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക