ദുൽഖർ സൽമാനെ നായകനാകുന്ന ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെങ്കി അറ്റ്ലൂരി ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു.
ഫോർച്യൂൺ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന പ്രതിസന്ധികളെയാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്.
മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക