കേന്ദ്രത്തിനെതിരായി എൽഡിഎഫ് നടത്തുന്ന ഡൽഹി സമരത്തിന് യുഡിഎഫിന് എതിർപ്പില്ലെന്ന് എം എം ഹസൻ. കേരളവുമായി യാതൊരു രീതിയിലും സഹകരിക്കില്ല എന്ന് പ്രതിപക്ഷ നേതാവുൾപ്പടെ ആവർത്തിച്ച് അറിയിച്ച ശേഷമാണ് ഈ മലക്കം മറിച്ചിൽ. സമരം ആഹ്വാനം ചെയ്തപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപ പ്രതിപക്ഷ നേതാവ് കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഉണ്ടായിരുന്നു. ചർച്ചയിൽ പങ്കെടുത്തെങ്കിലും സമരത്തിൽ സഹകരിക്കില്ലെന്നാണ് പ്രതിപക്ഷം അന്ന് മുതൽ അറിയിച്ചത്.
എന്നാൽ, കേന്ദ്ര അവഗണനയ്ക്കെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇന്ന് ഡൽഹിയിൽ സമരം തുടങ്ങി. ഒരേ ദുരിതം അനുഭവിക്കുന്നവരെല്ലാം ഒന്നിച്ചുനിൽക്കണമെന്നും കേരളത്തിന്റെ സമരത്തിൽ പൂർണപിന്തുണ അറിയിക്കുന്നുവന്നും കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിൽ പ്രതികരിക്കാൻ താത്പര്യമില്ലെന്നും എം എം ഹസൻ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക