തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ എടുക്കാന്‍ ചെലവേറും. വൈദ്യുതി കണക്ഷന് അടക്കേണ്ട തുകയിൽ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്കി.
കെഎസ്ഇബിയുടെ 12 സേവനങ്ങൾക്കാണ് നിരക്ക് കൂട്ടാൻ അനുമതി നല്‍കിയിരിക്കുന്നത്. പോസ്റ്റ് സ്ഥാപിക്കാനും മീറ്റർ മാറ്റാനും അധിക തുക ചെലവാകും.
മീറ്റർ മാറ്റാൻ സിംഗിള്‍ ഫേസ് മീറ്ററിന് 299 രൂപയും ത്രീ ഫേസ് മീറ്ററിന് 395 രൂപയും കൂട്ടാനാണ് തീരുമാനം. കെഎസ്ഇബിയുടെ ആവശ്യം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു.
പുതിയ വൈദ്യുതി കണക്ഷന് നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷന് മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ആവശ്യം ഉന്നയിച്ചിരുന്നു.
2018 ന് ശേഷം നിരക്കുകളിൽ വർധന വരുത്തിയിരുന്നില്ല. കാലാനുസൃതമായ വർധന മാത്രമാണ് വരുത്തിയതെന്ന് കെഎസ്ഇബി അറിയിച്ചു.
മീറ്റർ മാറ്റാൻ സിംഗിള്‍ ഫേസ് മീറ്ററിന് 299 രൂപയും ത്രീ ഫേസ് മീറ്ററിന് 395 രൂപയും കൂട്ടാനാണ് തീരുമാനം. കെഎസ്ഇബിയുടെ ആവശ്യം വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക