കെഎസ്യുവിന്റെ എറണാകുളം, ഇടുക്കി, വയനാട്, കോട്ടയം ജില്ലാ കമ്മിറ്റികൾ ഏഴുവർഷത്തിന് ശേഷം പുനഃസംഘടിപ്പിച്ചു. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ചുള്ള ജംബോ കമ്മിറ്റികളാണ് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിലും ഉടൻ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജില്ലകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുനഃസംഘടന നടപടി. നേരത്തെ ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചിരുന്നെങ്കിലും കമ്മിറ്റി നിലവിൽ വന്നിരുന്നില്ല.
അധ്യക്ഷൻ കൂടാതെ നാൽപ്പതിലധികം ആളുകളാണ് കമ്മിറ്റിയിൽ ഉള്ളത്. ചില ജില്ലകളിൽ 70ലധികം ആളുകൾ ഉണ്ട്. ബാക്കിയുള്ള 10 ജില്ലകളുടെ പുനഃസംഘടന ഉടൻ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക