ചർമ്മസംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നാം എല്ലാവര്ക്കും. മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റാൻ ഫേസ് പാക്കുകൾ ഇനി മുതൽ വീട്ടിൽ തന്നെ ഉണ്ടാക്കാം…
ഒന്ന്…
രണ്ട് ടീ സ്പൂൺ കടലമാവിലേക്ക് രണ്ട് ടീ സ്പൂൺ തൈരും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ അല്ലെങ്കിൽ വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറി തിളക്കമുള്ള ചർമം കിട്ടാനും മൃദുവാക്കാനും ഈ പാക്ക് വളരെ നല്ലതാണ്.
രണ്ട്…
കടലമാവ്, തൈര്, നാരങ്ങാ നീര്, ഒരു നുള്ള് മഞ്ഞൾപൊടി ഈ സാധനങ്ങൾ എല്ലാം നന്നായി യോജിപ്പിച്ച് ചർമ്മത്തിൽ 20 മിനിറ്റ് വെക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറ്റും.
മൂന്ന്…
ഒരു ടേബിൾസ്പൂൺ തക്കാളി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെള്ളരിക്കാ നീര്, ഓട്സ് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഇനി ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു വന്നതിന്റെ കറുത്ത പാടുകളെ അകറ്റാൻ ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക