നസ്ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയാണ് പ്രേമലു. പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയമാണ് പ്രമലുവിന് ഉണ്ടായത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാൻ പ്രേമലുവിന് കഴിഞ്ഞെന്നാണ് കളക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചെറിയ ബജറ്റിൽ നിർമ്മിച്ച പ്രേമലു 16.5 കോടി രൂപ ആഗോള തലത്തില്‍ നേടി കുതിക്കുമ്പോള്‍ നാളെ യുകെയിലും അയര്ലണ്ടിലുമടക്കം യൂറോപ്പിലെ വിവിധയിടങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഗിരീഷ് എ ഡിയാണ് ചിത്രത്തിൻെറ സംവിധാനം. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും നസ്ലെനും മമിതയ്ക്കുമൊപ്പം പ്രധാന വേഷങ്ങളില്‍ വന്ന പ്രേമലു വമ്പൻ താരങ്ങളില്ലാതിരുന്നിട്ടും റിലീസിന് 90 ലക്ഷത്തിലധികം നേടി നല്ല അഭിപ്രായമുണ്ടാക്കിയപ്പോള്‍ കേരളത്തില്‍ ആകെ 10.5 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് വിവരം.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ദിലീഷ് പോത്തൻ, ഫഹദ് എന്നിവര്‍ക്കൊപ്പം ചിത്രം നിര്‍മിച്ചിരിക്കുന്നത് ശ്യാം പുഷ്കരനും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക